ഓണം വാരാഘോഷം: ഡി.ടി.പി.സി ഫ്ളോട്ടിന് പുരസ്‌കാരം
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ വയനാട് ഡി.ടിപി.സിയുടെ ഫ്ളോട്ടിന് പുരസ്‌ക്കാരം. തിരുവനന്തപുരത്ത് നടന്ന ഘോഷയാത്രയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച ഏറ്റവും മികച്ച ഫ്ളോട്ടിനുള്ള പുരസ്‌കാരമാണ് വയനാട് ഡി.ടി.പി.സി ക്ക് ലഭിച്ചത്.പുരസ്‌കാരം കേരള ഗവര്‍ണ്ണറില്‍ നിന്നും ഡിടിപിസിക്കു വേണ്ടി വിനു ജോസഫ് ഏറ്റുവാങ്ങി.