ആനപടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റും മേപ്പാടി പൗരാവലിയും സംയുക്താഭിമുഖ്യത്തില്‍ പ്രളയ ദുരന്ത മേഖലയില്‍ ക്യാമ്പുകളും കോളനികള്‍ കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തിയ ഡിഎം വിംസ് മെഡിക്കല്‍ കോളജിലേയും ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലിലേയും ആസ്റ്റര്‍ വളണ്ടിയര്‍മാരെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നസീമയില്‍ നിന്നും ഡിഎം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍, മെഡിക്കല്‍ കോളേജ് ഡീന്‍ ഡോക്ടര്‍ ആന്റണി സില്‍വന്‍ ഡിസൂസ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൂപ്പി കലങ്കോടന്‍, ഡോക്ടര്‍ ഷാനവാസ് പള്ളിയാല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തണല്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ മൂസ സ്വലാഹി, മാരിയമ്മന്‍ ക്ഷേത്രം ട്രസ്റ്റി പി കെ സുധാകരന്‍,വാര്‍ഡ് മെമ്പര്‍ ശ്രീ ടി.ഹംസ, തൃക്കൈപ്പറ്റ ബാങ്ക് പ്രസിഡന്റ് ശ്രീ പി സുരേഷ് ബാബു, സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ എം. ഫായിസ് എന്നിവര്‍ സംബന്ധിച്ചു.