കെ.വി. മോഹനന് വധ ഭീഷണി : ഒരാള്‍ അറസ്റ്റില്‍

0

സി.പി.എം. നേതാവും എല്‍.ഡി.എഫ്. കണ്‍വീനറുമായ കെ.വി. മോഹനന് എതിരേ വധ ഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. ഇരിട്ടി പുത്തന്‍ പുരയില്‍ ഗയകുമാര്‍ (37) ആണ് അറസ്റ്റിലായത്. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ചൊവാഴ്ച വൈകുന്നേരം മാനന്തവാടിയില്‍ വെച്ചാണ് ഗയകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10-ന് രാവിലെയാണ് കെ.വി. മോഹനന് ഫോണിലൂടെ വധഭീഷണി ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!