പി.എസ്.സി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെ എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിലും ഇതര ന്യൂനപക്ഷ ഭാഷകളിലും നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി സ്വാഗതം ചെയ്തു.ഈ ആവശ്യാര്‍ത്ഥം പത്തൊമ്പത് ദിവസം പി.എസ്.സി ആസ്ഥാനത്ത് നിരാഹാര സമരം നടത്തിയ സംയുക്ത സമര സമിതി നേതാക്കളെയും ,സമരത്തിന് പിന്തുണ നല്‍കിയ സംഘനകളെയും, സാംസ്‌കാരിക പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു. രാജ്യത്തിന്റെ ബഹുഭാഷാ പൈതൃകത്തിനും ,സാംസ്‌കാരികത്തനിമക്കും ഹാനികരമാവുന്ന വിധത്തില്‍ സംസ്ഥാനങ്ങള്‍ക്കു മീതെ ഏതെങ്കിലും ഭാഷകളെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഡോ.ബാവ.കെ പാലുകുന്ന്, പി.കെ മുഹമ്മദ് ബഷീര്‍ ,കെ. ഷാജി, അനില്‍ കുറ്റിച്ചിറ, ഷാജി പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.