ലൈറ്റ്&സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം
ലൈറ്റ് & സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. ലൈറ്റ് & സൗണ്ട്‌സ് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അനീഷ് വര്‍ഗ്ഗീസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം മാനന്തവാടി എ.എസ്.പി.ഡോ.വൈഭവ് സക്‌സേന നിര്‍വ്വഹിച്ചു.മുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റഹീം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബൈജു ജോര്‍ജ്ജ്, രാഷ്ട്രീയ പ്രതിനിധികളായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി.എസ് മൂസ, കണ്ണന്‍ കണിയാരം, വി.വി.ആന്റണി, അസോസിയേഷന്‍ ജില്ലാ ട്രഷര്‍ സി ബി സെബാസ്റ്റ്യന്‍, ഹംസ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.
കലാ സംഗീത പരിപാടികളും അരങ്ങേറി.