കാനറാ ബാങ്ക് ശാഖ മാറ്റുന്നതിനെതിരെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കാനറാ ബാങ്ക് ശാഖ പയ്യമ്പള്ളിയില്‍ നിന്ന് മാറ്റുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പയ്യമ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കടകളടച്ച് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പയ്യമ്പള്ളിയില്‍ വര്‍ഷളായി പ്രവര്‍ത്തിച്ചു വരുന്ന കാനറാ ബാങ്ക് പയ്യമ്പള്ളി വില്ലേജ് പരിധി വിട്ട് ടൗണിലേക്ക് മാറ്റാനുള്ള ബാങ്ക് അധികാരികളുടെ ഏകപക്ഷീയമായ നീക്കം പയ്യമ്പള്ളി ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതും ജനങ്ങളെ ഒന്നാകെ തീരാദുരിതത്തിലാക്കുന്നതുമാണ്. ബാങ്ക് മേലധികാരികള്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും അല്ലാത്തപക്ഷം വ്യാപാരി വ്യവസായി സമിതി ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സമിതി ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ് മുന്നറിയിപ്പ് നല്‍കി. യൂണിറ്റ് പ്രസിഡന്റ് ജിജി കുടക്കച്ചിറ അദ്ധ്യക്ഷനായിരുന്നു.സി.കെ.ശ്രീധരന്‍, ടി. സുരേന്ദ്രന്‍, രാജന്‍ വര്‍ഗ്ഗീസ്, ജോസ് പാണാട്ട്, ഷാജി കൊയിലേരി, എന്നിവര്‍ സംസാരിച്ചു..