ഇനി സുരക്ഷിതമായി തുഴയെറിയാം പനമരം സി.എച്ച് റെസ്‌ക്യൂടിമിന്.
ടീമിന് സമ്മാനമായി ഫൈബര്‍ ബോട്ട് ലഭിച്ചു.ദുരന്തമുഖത്തെ സജീവ രക്ഷാപ്രവര്‍ത്തക സംഘമായി പനമരത്ത് അടുത്തിടെ രൂപം കൊണ്ട സി.എച്ച് റെസ്‌ക്യൂടിമിനാണ് വാട്ട്‌സപ്പ് കൂട്ടായിമയുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ ലഭിച്ച സംഖ്യ ഉപയോഗിച്ചാണ് 20തോളം ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ടീം അംഗങ്ങള്‍ക്ക് കൈമാറിയത്.
പ്രളയ സമയത്ത് ജില്ല അഭിമുഖികരിച്ച ദുരന്തങ്ങളിലെ രക്ഷാകവചമായും, ദൂതകര്‍മ്മ സേനയായും സേവനമനുഷ്ടിച്ച സി.എച്ച് റെസ്‌ക്യു ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
പനമരത്ത് റെസ്‌ക്യു ടീമിന്റെ ഓഫീസ് ഉല്‍ഘാടനം കെ.കെ.അഹമ്മദ് ഹാജി നിര്‍വഹിച്ചു.തുടര്‍ന്ന് പൊതുസമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉല്‍ഘാടനം ചെയതു.റെസ്‌ക്യൂടിം അംഗങ്ങള്‍ക്ക് പ്രത്യേക മോമെന്റോ എസ്.ഐ രാംകുമാര്‍ സമ്മാനിച്ചു.ഓഫീസ് ഉല്‍ഘാടനത്തിന്റെ ഭാഗമായി ടൗണില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചു.കെ.അസീസ്, കന്നോളി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.