ചാരായവുമായി യുവാവ് പിടിയില്‍: പിടിയിലായത് വില്‍പ്പനക്കായി ചാരായം കൊണ്ടു പോകുന്നതിനിടെ

0

പെരിയ ടൗണിലും പരിസരപ്രദേശങ്ങളിലും ചാരായം വാറ്റി വില്‍പ്പന നടത്തിവന്ന പേരിയ ആലാറ്റില്‍ ഡിസ്‌കോകവല മേക്കിലേരി ഷിജിലിനെ മാനന്തവാടി എക്സൈസ് അധികൃതര്‍ പിടികൂടി. ഇയാളുടെ പക്കല്‍ നിന്ന് 11 ലിറ്റര്‍ ചാരായം കണ്ടെത്തി . വില്‍പ്പനക്കായി ചാരായം കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ എക്സൈസിന്റെ പിടിയിലായത്. മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷര്‍ഫുദ്ദീന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിനോഷ് പി.ആര്‍, അനൂപ് ഇ, വിജേഷ് കുമാര്‍.പി,അഖില്‍ കെ.എം എന്നിവരാണ് ഇയാളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!