ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. ബത്തേരി ടൗണ്‍സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ എം. എല്‍. എ ഐ സി ബാലകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു അധ്യക്ഷനായിരുന്നു. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ടൗണ്‍സ്‌ക്വയര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുകയും ചെയ്തു. സമാപന പരിപാടിയോട് അനുബന്ധിച്ച് ഗസല്‍സന്ധ്യയും അരങ്ങേറി.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരസിഡണ്ട് ലതാ ശശി, നഗരസഭ വികസനകാര്യ സറ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. കെ സഹദേവന്‍, കൗണ്‍സിലര്‍മാരായ പി. പി അയ്യൂബ്, ടി. കെ. രമേശ്, ബി ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.