ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് യു ഡി എഫ് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നിരോധനം നീക്കുന്നതിന് ആവശ്യമായ ശക്തമായ നിലപാട് കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. ദേശീയപാതക്ക് ബദലായി മറ്റൊരു പാതയുമില്ലയെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാവുമെന്ന് ഉറപ്പാക്കാന്‍ ബി.ജെ.പി നേതൃത്വവും തയ്യാറാവണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാത അടച്ചു പൂട്ടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല. മലബാറിന്റെ തന്നെ വികസനത്തിന് തടയിടുന്ന നിരോധനം നടപ്പിലാക്കാന്‍ നീക്കങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന്റെ നിലപാട് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കപ്പെടണം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയെയും എം പിമാരെയും യു ഡി എഫ് നേതൃത്വം നേരിട്ടു കാണും.മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്ത പക്ഷം മുന്നണി എന്ന നിലയില്‍ ശക്തമായ സമരങ്ങള്‍ക്ക് തുടക്കമിടും.ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ചെയര്‍മാനായ എന്‍.എച്ച് പൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.ചെയര്‍മാന്‍ കെ.കെ അബ്രഹാം അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.ടി.മുഹമ്മദ്, കെ.എല്‍ പൗലോസ്, റ്റി.ജെ ജോസഫ്, പി.പി അയ്യൂബ്, ആര്‍.പി ശിവദാസ്, നിസി അഹമ്മദ്, എന്‍.യു ഉലഹന്നാന്‍, എന്‍.സി കൃഷ്ണകുമാര്‍, പി.ഡി സജി,മാടക്കര അബ്ദുള്ള, എം.എ അസൈനാര്‍, ഷബീര്‍ അഹമ്മദ്, ബെന്നി കൈനിക്കല്‍, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍, ബാബു പഴുപ്പത്തൂര്‍, സി.ടി ചന്ദ്രന്‍, സി.കെ ആരിഫ്, ടി.അവറാന്‍, അസൈന്‍, ബേബി വര്‍ഗീസ്, കെ.എ ഷുക്കൂര്‍ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.