പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാം

0

പി.എസ് സി പരീക്ഷകള്‍ മലയാളത്തിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരം. പ്രായോഗീക നടപടികള്‍ തീരുമാനിക്കുന്നതിന് പി എസ് സി സമിതി രൂപീകരിക്കും.കെ എ എസ് അടക്കം പരീക്ഷകളും മലയാളത്തിലാക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും പി എസ് സി ചെയര്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഐക്യമലയാണ പ്രസ്താനത്തിന്റെ ആഭിമുഖ്യത്തില്‍ ഈ ആവശ്യം ഉന്നയിച്ച് സാംസ്‌കാരിക നായകന്‍മാരടക്കം സമരം ചെയ്യുന്ന സാഹചര്യത്തിലാണ് പിഎ സി പരീക്ഷ മലയാളത്തിലാക്കാന്‍ ധാരണയായത്.

പരീക്ഷ മലയാളത്തിലാക്കുന്നതിന്റെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. ചോദ്യങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കുന്നതിന് ചോദ്യങ്ങള്‍ തയ്യാറാക്കുന്ന അധ്യാപകരെ പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. പിഎസ്സി ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെയും യോഗം പിഎസ് സി വിളിച്ചു ചേര്‍ക്കും. അതേ സമയം ഔദ്യോഗിക അറിയിപ്പ് ലഭിക്കും വരെ സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയും പിഎസ് സി ചെയര്‍മാനും ഇന്നു നടത്തിയ ചര്‍ച്ചയില്‍ പിഎസ് സി പരീക്ഷ മലയാളത്തിലാക്കാമെന്ന് തത്വത്തില്‍ അംഗീകരിച്ചതിനെ മലയാളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ സ്വാഗതം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് കല്‍പ്പറ്റയിലടക്കം സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!