കൂട്ട് -89 ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0

കല്ലോടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ കൂട്ട് -89 ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി . പ്രളയസമയത്ത് താങ്ങായിനിന്ന് പ്രവര്‍ത്തിച്ച കൂട്ട് സമാഹരിച്ച തുകകൊണ്ട് ഓണകിറ്റുകള്‍ തയ്യാറാക്കി വയനാട്ടിലെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ എത്തിച്ചുകൊടുത്തു . കൂട്ടിലെ എല്ലാ അംഗങ്ങളും കല്ലോടിയില്‍ സമ്മേളിച്ചാണ് ഓണം കൊണ്ടാടിയത്. നാരങ്ങായോട്ടം ,കസേരകളി ,വടംവലി ,കുപ്പിയില്‍ വെള്ളം നിറക്കല്‍ ,കലം തല്ലിപൊട്ടിക്കല്‍, സുന്ദരിയ്ക്ക് പൊട്ടുതൊടല്‍ എന്നിവ ഓണക്കളികളുടെ ഭാഗമായിരുന്നു.തുടര്‍ന്ന് വിഭവ സമൃതമായ ഓണസദ്യയും ഒരുക്കി .ഓണാഘോഷത്തിന്റെയും കിറ്റ് വിതരണത്തിന്റെയും ഉത്ഘാടനം മാനന്തവാടി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്‌സിങ് അസിസ്റ്റന്റ് ജോയ്സി ജോസഫ് നിര്‍വ്വഹിച്ചു . ജോജി യവനാര്‍കുളത്തെ ചടങ്ങില്‍ പൊന്നാടയണിയിച്ചു. ശാരദസജീവന്‍,പ്രീത,രാജു തീയാട്ട്,ഹക്കിം,സജി താഴയങ്ങാടി,എന്നിവര്‍ നേതൃത്വം നല്‍കി .

Leave A Reply

Your email address will not be published.

error: Content is protected !!