ലോറി ജീവനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും സൗജന്യമായി കുടിവെള്ളം ഒരുക്കി ലോറിഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മ. ബത്തേരി മൈസൂര്‍ ദേശീയപാതയില്‍ നായ്ക്കട്ടി ഇല്ലിചുവട്ടിലാണ് സഹായി വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാതയോരത് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചിരിക്കുന്നത്.
ബത്തേരി മൈസൂര്‍ റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ കുടിവെള്ളത്തിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ദജലമന്വേഷിച്ച് നടക്കേണ്ട. നായ്ക്കട്ടിക്ക് സമീപം ഇല്ലിചുവട്ടില്‍ ഇതിനുള്ള സൗകര്യം സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ലോറി ഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ സഹായിയുടെ നേതൃത്വത്തിലാണ് പാതയോരത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കിയിരിക്കുന്നത്. വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗവും ലോറി ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബുഹാജിയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം പമ്പ്ചെയ്ത് പാതയോരത്ത് സ്ഥാപിച്ച ജലസംഭരണിയില്‍ എത്തിക്കും. ഇവിടെനിന്ന് പൈപ്പ് വഴിയാണ് വിതരണം. ഭക്ഷണ തയ്യാറാക്കുന്നതിന്നും കുടിവെളത്തിനും യഥേഷ്ടം വെള്ളമുപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം അബുഹാജി നിര്‍വ്വഹിച്ചു. ലോറി ഡ്രൈവറായിരുന്ന തന്റെ ജീവിതത്തില്‍ നിന്നും ലഭിച്ച അനുഭവമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടാന്‍ കാരണമെന്ന് അബുഹാജി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post