ഓണാഘോഷം 2019 സംഘടിപ്പിച്ചു
പാട്ട് പാടിയും നൃത്തചുവടുകള്‍വെച്ചും സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഓണാഘോഷം 2019 സംഘടിപ്പിച്ചു.ആഘോഷ പരിപാടികള്‍ ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.പ്രളയം മനസ് മടുപ്പിച്ച മലയാളികള്‍ ഒറ്റകെട്ടായി ഓണമാഘോഷിച്ചപ്പോള്‍ അതിജീവനത്തിന്റെ പുതിയ കൂട്ടായ്മയാണ് ഇത്തരം ഓണാഘോഷത്തിലൂടെ കേരള സമൂഹം കൈവരിച്ചതെന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് എം.എല്‍.എ. പറഞ്ഞു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷനായിരുന്നു.നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡി.റ്റി.പി.സി.ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ പി.വി.സഹദേവന്‍, ഡി.റ്റി.പി.സി.സെക്രട്ടറി ബി.ആനന്ദ്, സതീഷ് ബാബു, പഴശ്ശി പാര്‍ക്ക് മാനേജര്‍ ബൈജു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. നന്മ വയനാട് കലാകാരന്‍മാര്‍ അവതരിപ്പിച്ച വട്ടക്കളി, ഗദ്ധിക ഓണപാട്ട്, നാടകം തുടങ്ങിയവ നടന്നു ഇന്ന് വൈകിട്ട് നടക്കുന്ന സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് അവതരിപ്പിക്കുന്ന ഗാനമേളയോടെ രണ്ട് ദിവസമായി നടക്കുന്ന ആഘോഷ പരിപാടികള്‍ സമാപിക്കും.