സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ

0

ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴ. മണ്‍സൂണിന്റെ ഇനിയുളള അവസാന ഘട്ടത്തില്‍ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റര്‍ മഴ. ഇക്കാലയളവില്‍ പ്രതീക്ഷിച്ചത് 189സെന്റീമീറ്റര്‍ മഴയാണ്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത്. പാലക്കാട് ജില്ലയില്‍ കിട്ടിയത് 42 ശതമാനത്തോളം കൂടുതല്‍ മഴ. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334.സെമി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റിമീറ്ററിലേറെ മഴ പെയ്തു. ഇടുക്കി വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. 20 ശതമാനം വരെയുളള വ്യതിയാനം സാധാരണതോതി ലുളളതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കരുതുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ കിട്ടുന്ന സാഹചര്യം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. അടുത്ത അഞ്ച് ദിവസം കൂടി കനത്തമഴ കിട്ടുമെങ്കിലും അതിന് ശേഷം മഴ കുറയും.

Leave A Reply

Your email address will not be published.

error: Content is protected !!