കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്  യാത്രികനായ  മധ്യവയസ്‌കന് പരുക്ക്.

0

കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മധ്യവയസ്‌കന് പരുക്ക്. ചീരാല്‍ എടക്കുടുക്കി കണയംവയല്‍ സതീഷ്(44)നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 10.30യോടെ പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ് സ്‌കൂളിനുമുന്നിലാണ് അപകടം . പാട്ടവയല്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും, പാട്ടവയല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡ് സൈഡിലേക്ക് തെറിച്ചു വീണു. പരുക്കേറ്റ സതീഷിനെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!