നവോത്ഥാന കല്ല്യാണം
സലേഷും സുനിതയും വിവാഹിതരായപ്പോള്‍ ആദിവാസി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് നവോഥാന നായകനായത് സലേഷ് വ്യത്യസ്ഥ കല്ലാണത്തിന് വേദിയായത്. പനമരത്തെ പാരലല്‍ കോളേജ് വധു വരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയത് നിരവധി നാട്ടുകാര്‍.
പനമരത്തെ വാഴക്കണ്ടി കോളനിയിലാണ് സുനിതയുടെ വീട് .കണ്ണൂര്‍ ചീറ്റക്കണ്ടി സലേഷ് സുനിതയുടെ വീട്ടില്‍ വന്ന് കണ്ട് ഉറപ്പിച്ചതാണ് ഈ വിവാഹം. ജാതിയില്‍ തിയ്യ വിഭാഗത്തില്‍പ്പെട്ടതാണെങ്കിലും ഒരു ആദിവാസി പെണ്‍കുട്ടിയെ വധുവാക്കാനുള്ള സലേഷിന്റെ മനസ്സ് വലിയ മാറ്റത്തിന്റെ നാന്ദിയാകുകയാണ്. കണ്ണൂരില്‍ ബേക്കറി കച്ചവടം നടത്തുകയാണ് സലേഷ്. പനമരത്തെ കല്യാണത്തിനുള്ള ചിലവുകളൊക്കെ വരന്റെ വീട്ടുകാരുടെ വകയായിരുന്നു. പനമരം രാധേഷ് തീയറ്ററിനടുത്തെ സ്വകാര്യ കോളേജ് ഓഡിറ്റോറിയത്തില്‍ സദ്യയൊരുക്കി. വഴക്കങ്ങിയാലെ ദേവന്‍ – ലീല ദമ്പതികളുടെ മകളാണ് സുനിത.