പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്തയുടെ സന്നദ്ധ സേവനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായ അംഗങ്ങള്‍ക്ക് പരിശീലന ക്യാമ്പ്. വെള്ളമുണ്ട നൂറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയില്‍ സംഘടിപ്പിച്ചു. വിഖായ ട്രെയിനിങ് ക്യാമ്പ് എന്ന പേരിലറിയപ്പെടുന്ന പരിശീലനപരിപാടി വെള്ളമുണ്ട മഹല്‍ സെക്രട്ടറി മായന്‍ മണിമ ഉദ്ഘാടനം ചെയ്തു. വിഖായ ജില്ലാ കണ്‍വീനര്‍ ഷാജഹാന്‍ അധ്യക്ഷനായിരുന്നു, വി കെ അബ്ദുല്ല ഹാജി, മമ്മൂട്ടി സഅദി, റഷീദ് വെങ്ങപ്പള്ളി, യൂസഫ് ദാരിമി, ഉസ്മാന്‍ ഫൈസി, റഷീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ മാസ്റ്റര്‍ വാകേരി, മെഹബൂബ് ഫൈസി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.