സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉപവസിച്ചു.

0

കല്‍പ്പറ്റ: ഐക്യമലയാള പ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാനത്തു നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും തിരുവോണ നാളില്‍ കല്‍പറ്റയില്‍ ഉപവാസമനുഷ്ഠിച്ചു.കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെ പി.എസ്.സി നടത്തുന്ന മുഴുവന്‍ എഴുത്തു പരീക്ഷകളും മലയാളത്തിലും, തമിഴ്, കന്നഡ മുതലായ ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സര്‍ക്കാറിന്റെ ഭാഷാനയം പി.എസ്.സി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.മലയാള ഐക്യവേദി, ശാസ്ത്രസാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം, എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഡോ.ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയില്‍, പി.കെ മുഹമ്മദ് ബഷീര്‍, വി.പി.ബാലചന്ദ്രന്‍, എന്‍.കെ.ജോര്‍ജ്ജ്, ഡോ.അസീസ് തരുവണ, പി.കെ.ജയചന്ദ്രന്‍, എ.കെ.രാജേഷ്, ബാലന്‍ വേങ്ങര, അമല എം. ദേവ്, വി.പി.സി ലുഖ്മാനുല്‍ ഹക്കീം, പി.അനില്‍ കുമാര്‍, പി.കെ ബാബുരാജ്, എം.ബാലഗോപാല്‍, എ.കെ.ഷിബു, എം.കെ.ദേവസ്യ, അനില്‍ കുറ്റിച്ചിറ, ഷാജി പുല്‍പ്പള്ളി, കെ.ഷാജി, കെ.സച്ചിദാനന്ദന്‍, കെ.ടി.ശ്രീവത്സന്‍ മാട്ടില്‍ അലവി, ടി. ചന്ദ്രന്‍, കെ.ദിനേഷ്, കെ.കിഷോര്‍, എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!