ഓണാഘോഷത്തോട് അനുബന്ധിച്ച് ഫുട്ബോള്‍ മേള നടത്തി
ഓണാഘോഷത്തോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ. മുള്ളന്‍കൊല്ലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലൂര്‍ സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്ബോള്‍ മേള നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം എസ്.ഐ. അജീഷ്‌കുമാര്‍ നിര്‍വഹിച്ചു. ജോബി കരോട്ടുകുന്നേല്‍ അധ്യക്ഷനായിരുന്നു. അജേഷ് പോളക്കല്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, എം.ബി. ബിനേഷ്, ജോബിഷ്, എ.ബി. അനീഷ്, എം.ബി. ലിജോ തുടങ്ങിയവര്‍ സംസാരിച്ചു.