ശാപമോക്ഷമില്ലാതെ പനമരം പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍
ശാപമോക്ഷമില്ലാതെ പനമരം പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍, പുരാവസ്തു വകുപ്പിന്റെ അനാസ്ഥയെന്ന് ആക്ഷേപം ശക്തമാകുന്നു. ചരിത്ര അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ കുറയുന്നു. ചരിത്രത്തിന് മുതല്‍കൂട്ടാവുന്ന, പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍ക്ക് ശാപമോക്ഷമില്ല. കാപ്പിത്തോട്ടത്തിനുള്ളിലെ കല്ലമ്പലങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. പുരാവസ്തു വകുപ്പ് കല്ലമ്പലങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടാവുന്നില്ല.പുരാവസ്ഥു വകുപ്പ് ഏറ്റെടുത്തിട്ട് മൂന്ന് വര്‍ഷത്തിലേറെയായി.എന്നാല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയേടുത്ത് തന്നെയാണ് നീര്‍വാരം റോഡിലെ കല്ലമ്പലത്തിലെ കരിങ്കല്‍ പാളികള്‍ അടര്‍ന്ന് വീണ് നാലു ഭാഗങ്ങളിലായി ചിതറി കിടക്കുന്നു. നേരെയാക്കാനുള്ള ശ്രമങ്ങള്‍ പുരാവസ്തു അധികൃതര്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
നടവയല്‍ റോഡിലെ കല്ലമ്പലത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇതിന്റെ മുന്നില്‍ വലിയ കുളങ്ങളുണ്ടായിരിന്നു അത് നികത്തി.എന്നാല്‍ പരിസരങ്ങളില്‍ നിന്ന് ഇങ്ങോട്ട് വെള്ളം ഒഴുകുന്നുണ്ട്. 14ാം നൂറ്റാണ്ടിലാണ് പുഞ്ചവയലിലെ കല്ലമ്പലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. അന്നത്തെ നിര്‍മ്മാണ വൈദഗ്ധ്യം ആരെയും അല്‍ഭുതപ്പെടുത്തും. ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ കല്ലില്‍ നിര്‍മ്മിച്ചത് ആരെയും ആശ്ചര്യപ്പെടുത്തും കല്ലമ്പലത്തിന്റെ മുകള്‍ഭാഗം കാട് കൊണ്ട് കയറി മൂടിയ നിലയിലാണ്. കര്‍ണ്ണാടകത്തിലെ ഹൊയ്സാള രാജാക്കന്‍മാരാണ് ഈ കല്ലമ്പലങ്ങള്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നു. ഒരുകാലത്ത് ശക്തമായിരുന്ന ജൈന-വൈഷ്ണവ മതങ്ങളുമായി കല്ലമ്പലങ്ങള്‍ക്ക് ബന്ധമുണ്ട്. വയനാട്ടിലെ ചരിത്ര സ്മാരകങ്ങളെ നിലനിര്‍ത്തേണ്ടത് വരും തലമുറയ്ക്കും വിജ്ഞാനകുതുകികള്‍ക്കും ഉപകാരപ്രദമായി തീരുമെന്നാണ് കണക്ക് കൂട്ടല്‍.