മൗണ്ടന്‍ സൈക്ലിംഗില്‍ താരമായി അപര്‍ണ സുരേഷ്
വയനാടിന്റെ താരമായി പനമരം സ്വദേശി അപര്‍ണാ സുരേഷ് തൊടുപുഴയില്‍ നടന്ന മൗണ്ടന്‍ സൈക്ലിംങ്ങ് മത്സരത്തിലാണ് അപര്‍ണ സംസ്ഥാനത്ത് ഒന്നാമതായത്.സെപ്റ്റബര്‍ 8, 9തിയ്യതികളില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ മൗണ്ടന്‍ സൈക്ലിംങ്ങ് മത്സരത്തിലാണ് അപര്‍ണ പങ്കെടുത്തത്.പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് അതേ സ്‌കൂളിലെ പി.ടി അധ്യാപകനായ നവാസ് മാസ്റ്റര്‍ സൈക്ലിംങ്ങില്‍ കുട്ടിയുടെ കഴിവ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം പരിശീലനം കൊടുത്തു.മാനന്തവാടിയില്‍ നടന്ന മത്സരത്തില്‍ ജില്ലയില്‍ ഒന്നാമതായി.തുടര്‍ന്ന് തിരുവനന്തപുരത്തെ സ്‌പോട്‌സ് ഹോസ്റ്റലില്‍ നിന്ന് രണ്ട് വര്‍ഷത്തോളം ചന്ദ്രന്‍ മാസ്റ്ററുടെ പരിശീലനം ലഭിച്ചു. ഇപ്പോള്‍ സര്‍ക്കാറിന്റെ ഓപ്പറേഷന്‍ ഒളിമ്പിയന്‍ അംഗമാണ് അപര്‍ണ .25 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.വയനാട് ജില്ലയിലെ ആദ്യ മത്സരാര്‍ത്ഥിയാണ് അപര്‍ണ.കരിമ്പുമ്മല്‍ സുരേഷ്, ബിന്ദു ദമ്പതികളുടെ മകളാണ്.