പാറക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണം
എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൊളത്തട – വാളേരി പാറക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ് കാല്‍നുറ്റാണ്ട് പിന്നിട്ടതായും പാലം യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും എടവക ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം എ എം കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.രണ്ട് പഞ്ചായത്തുകളിലെയും ഗ്രാമീണ മേഖലകളുടെ വികസനത്തിന് പാലം ഉപകാര പ്രദമാകും. ആദ്യ കാലത്ത് മുള കൊണ്ടുള്ള പാണ്ടിയും ഇപ്പോള്‍ കൊട്ടത്തോണിയും ഉപയോഗിച്ചാണ് അക്കരെ ഇക്കരെ കടക്കുന്നത്. നിരവധി തവണ അപകടം ഉണ്ടാവുകയും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയുമായിരുന്നു. കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വ് സൃഷ്ട്ടിക്കാന്‍ പാലം യാഥാര്‍ത്ഥ്യമാകാണം.കാര്‍ഷിക വ്യവസായിക വ്യാപാര പുരോഗതിക്കും പാലം അനിവാര്യമാണ്.പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളുടെയും സഹകരണം ഉണ്ടാകണമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കെ പി ജെയിംസ്, ടി എം ജോണ്‍സണ്‍, ഡോ: തരകന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.