പ്രളയം: കേരളത്തിന്റെ കൂട്ടായ്മ രാജ്യത്തിന് മാതൃകഎന്‍.എസ്.കെ.ഉമേഷ്
പ്രളയം കേരളത്തിന്റെ കൂട്ടായ്മ രാജ്യത്തിന് തന്നെ മാതൃകയെന്ന് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മാനന്തവാടി കൈതാങ്ങ് ചാരിറ്റി പ്രളയബാധിതര്‍ക്ക് നല്‍കിയ ഓണക്കിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൈതാങ്ങ് ചാരിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമെന്നും സബ്ബ് കലക്ടര്‍
ഇക്കഴിഞ്ഞ മൂന്ന് മാസം മുന്‍പാണ് മാനന്തവാടി കേന്ദ്രീകരിച്ച് കൈതാങ്ങ് ചാരിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനകം ചികിത്സാ സഹായം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൈതാങ്ങ് ചാരിറ്റി നടത്തി കഴിഞ്ഞു ഇക്കഴിഞ്ഞ പ്രളയകാലത്ത് പെരുന്നാള്‍ ദിനത്തില്‍ മാനന്തവാടി താലൂക്കിലെ ക്യാമ്പുകളില്‍ ബിരിയാണി വെച്ച് നല്‍കിയിരുന്നു.ഇതിനെല്ലാം പുറമെയാണ് 500 കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തത്.ചടങ്ങില്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, സുഷാന്ത് നിലമ്പൂര്‍, നൂര്‍ദീന്‍ ഷെയ്ക്ക് എന്നിവരെ ആദരിക്കുകയും ചെയ്തു.നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ കിറ്റ് വിതരണം നടത്തി. റഷീദ് നീലാംബരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ഉഷാകുമാരി, നഗരസഭാ കൗണ്‍സിലര്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, അറയ്ക്കല്‍ ജോണി, ഫാദര്‍ ജോമോന്‍, ജോഷി തരുവണ ,എ.എം.നിഷാന്ത്, പി.സി.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.