ഓണക്കിറ്റ് വിതരണം ചെയ്തു
പനമരം സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും, ഞങ്ങള്‍ വയനാട്ടുകാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി പനമരം ബ്ലോക്ക് പഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. അരി,പലവ്യഞ്ജനം, പച്ചക്കറി, പായസക്കിറ്റ് തുടങ്ങിയ സാധനങ്ങളടങ്ങിയ നൂറോളം കിററുകള്‍ നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് ഉല്‍ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രസിഡന്റ് അസൈനാര്‍ അദ്ധ്യക്ഷക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സതീദേവി, മെമ്പര്‍ ചാക്കോ, മെഡിക്കല്‍ ഓഫീസര്‍ ഡോ.സോമസുന്ദരം, ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി അമല്‍.പി.പൗലോസ്, പ്രേംരാജ്, തുടങ്ങിയവര്‍ സംസാരിച്ചു.