വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന പിഴ ഈടാക്കി
കോറോം: ഓണത്തിന് മുന്നോടിയായി തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട്, തേറ്റമല എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില ഉല്പന്നങ്ങള്‍ കച്ചവടം നടത്തിയവരില്‍ നിന്ന് 3100 രൂപ പിഴ ഈടാക്കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.ജോണ്‍സണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യൂസഫ് വടക്കയില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഫാത്തിമ, എന്‍.കെ.ഷാജി, അനില്‍ കുമാര്‍, സുബിന്‍ ചന്ദ്രബാബു എന്നിവര്‍ നേതൃത്വം നല്‍കി.