കനറാ ബാങ്ക് ശാഖ മാറ്റുന്നതിനെതിരെ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
കഴിഞ്ഞ 35 വര്‍ഷമായി പയ്യമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.കാര്‍ഷിക മേഖലയായ പ്രദേശത്ത് മാനനന്തവാടി മുന്‍സിപ്പാലിറ്റിയിലെ 8 വാര്‍ഡുകള്‍ പ്രവര്‍ത്തന പരിധിയുള്ള ബാങ്ക് കിലോമീറ്ററുകള്‍ മാറ്റി തിരുനെല്ലിയിലേക്ക് പറിച്ച് നടാനുള്ള നീക്കത്തിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.നഗരസഭ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലില്ലി കുര്യന്‍ സമരം ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് ജോര്‍ജ് അധ്യക്ഷനായിരുന്നു .ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കുര്യാക്കോസ് മാസ്റ്റര്‍, ഇ ജെ ബാബു, ജേക്കബ് സെബാസ്റ്റ്യന്‍, സണ്ണി ജോര്‍ജ്ജ്, കെ ജയേന്ദ്രന്‍, ചെറിയാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.