പ്രളയനാശ നഷ്ടങ്ങള്‍ക്ക് സഹായം നല്‍കും

0

കേരള ജെന്‍സ് റെഡിമെയ്ഡ് റീട്ടേല്‍സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാനത്ത് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ മെമ്പര്‍മാര്‍ക്കും സഹായം നല്‍കുമെന്ന് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ ജോലി ചെയ്യുന്ന ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ഷൈജല്‍ കുന്നത്ത്, സെക്രട്ടറി സംഷാദ് ബത്തേരി,രോഹിത്ത് മാനന്തവാടി എന്നിവര്‍ അറിയിച്ചു.മനാസ്,രതീഷ്,ജംഷീര്‍, ഫൈസല്‍ എന്നിവരും സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!