കനറാ ബാങ്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
കഴിഞ്ഞ 35 വര്‍ഷമായി പയ്യമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കാര്‍ഷിക മേഖലയായ പ്രദേശത്ത് മുന്‍സിപ്പാലിറ്റിയിലെ 8 വാര്‍ഡുകള്‍ പ്രവര്‍ത്തന പരിധിയുള്ള ബാങ്കാണ് കിലോമീറ്ററുകള്‍ മാറി തിരുനെല്ലിയിലേക്ക് പറിച്ച് നടാനുള്ള നീക്കം നടത്തുന്നത്. എന്ത് വില കൊടുത്തും ഇത് തടയുമെന്നും നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബാങ്ക് മാറ്റുന്നതിനെതിരായ പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി നാളെ രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തുമെന്നും ഭാരവാഹികള്‍.ബേബി ഇളയിടം, ലില്ലി കുര്യന്‍, ഇ.ജെ.ബാബു, കുര്യാക്കോസ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.