മൊബൈല്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം ആരംഭിച്ചു. ജൂലായ് മാസത്തില്‍ വായനാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.വായന എന്ന വിഷയം കേന്ദ്രീകരിച്ചുള്ള ഈ സൃഷ്ടികളില്‍ കുട്ടികളും, മുതിര്‍ന്നവരും വൈവിധ്യമാര്‍ന്ന വിധം വായനയെ സമീപിക്കുന്ന ദൃശ്യങ്ങളാണ് അവതരിപ്പിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും, ഫോട്ടോഗ്രാഫറുമായ എസ്. ഫ്രാന്‍സിസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.പ്രദര്‍ശനം എട്ടാം തിയ്യതി സമാപിക്കും.