രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല

0

സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചാനുമതി ലഭിച്ചില്ല.രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ഓഫീസുകള്‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍.ജില്ലാ കളക്ടറുടെ അനുമതിയോടു കൂടി ജൂണ്‍ മാസം വരെയുള്ള ശമ്പളം മാറി നല്‍കി, പിന്നീട് ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. ഓണക്കാലമായിട്ടും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാത്ത അധികാരികളുടെ നിഷേധാത്മക നടപടിയില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണയും പ്രകടനവും നടത്തി. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ആഗസ്റ്റ് മാസം വരെയുള്ള ശമ്പളം ജീവനക്കാര്‍ക്ക് മാറി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കി.ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യന്‍, കെ.ടി ഷാജി, ഗ്ലോറിന്‍ സെക്വിര,എം.ജി.അനില്‍കുമാര്‍, അഭിജിത്ത് സി.ആര്‍, ജി. പ്രവീണ്‍കുമാര്‍, ബിജുജോസഫ്, ഷൈന്‍ ജോണ്‍, റജീസ് കെ തോമസ്, പ്രതീപ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!