2019-ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ വൈത്തിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപകന്‍ ഗണേശന്‍ മാസ്റ്റര്‍ക് സ്‌കൂള്‍ സ്റ്റാഫിന്റെയും പി ടി എ യുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 2018 ബാച്ച് ഹൈസ്‌കൂള്‍ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം കൈ വരിച്ച അതെ വേളയില്‍ തന്നെ സ്‌കൂളിലെ അധ്യാപകനായ ഗണേശന്‍ മാസ്റ്റര്‍ക് സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചത് ഏവരേയും സന്തോഷത്തിലാക്കിയിരിക്കുകയാണ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് എം എസ് സുനില്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി, പ്രിന്‍സിപ്പല്‍ ഇന്ദു അധ്യക്ഷയായിരുന്നു, ഹെഡ്മാസ്റ്റര്‍ ഇ ശ്യാംകുമാര്‍,് പി അനില്‍കുമാര്‍, റാണി, തുടങ്ങിയവര്‍ സംസാരിച്ചു.