ബഹുജന ഉപവാസത്തിന് പിന്തുണയുമായി കര്‍ണ്ണാടകക്കാരും.

0

സേവ് ഗുണ്ടല്‍പേട്ട് ഫോറം നേതാക്കളാണ് സമരപന്തലിലെത്തി പിന്തുണ അറിയിച്ചത്. വയനാടിന് സമാനമായി ഗുണ്ടല്‍പേട്ടയിലും സമരം ശക്തമാക്കുമെന്ന് സേവ് ഗുണ്ടല്‍പേട്ട് താലൂക്ക് നേതാക്കള്‍.വയനാടിനെ എങ്ങനെ ദേശീയപാത 766ലെ ഗതാഗത നിരോധനം ബാധിക്കുമോ അതുപോലെതന്നെ തങ്ങളെയും പ്രശ്നം ബാധിക്കുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ബത്തേരിയിലെ സമരത്തിന് പിന്തുണ അറിയിക്കാന്‍ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍ നിന്നും സേവ് ഗുണ്ടല്‍പേട്ട് ഫോറം നേതാക്കളും പ്രവര്‍ത്തകരും ബത്തേരിയിലെത്തിയത്. സംഘടനയുടെ പ്രസിഡണ്ട് മാധവ് നായിക്കിന്റെ നേതൃത്വത്തില്‍ പത്തോളം പ്രവര്‍ത്തകാരണ് സമരപന്തലിലെത്തിയത്. കേന്ദ്ര- സംസ്ഥാനസര്‍ക്കാറുകളില്‍ ശക്തമായ ഇടപെടല്‍ നടത്തി പ്രശ്നം പരിഹാരം കാണണമെന്നും അതുവരെ സമരത്തില്‍ നിന്നും പിന്തിരിയരുതെന്നും നേതാക്കള്‍ പറഞ്ഞു. വയനാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഗുണ്ടല്‍പേട്ടയിലും സമരം ശക്തമാക്കുമെന്നും ഫോറം പ്രവര്‍ത്തകര്‍ പറഞ്ഞു. ബത്തേരിയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗുണ്ടല്‍പേട്ടയിലും തൃക്കണാംബിയിലും കര്‍ഷകര്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ മൂന്നു ദിവസത്തേക്ക് അടച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!