കുറിച്യാര്‍മലയില്‍ നിന്നും പൊഴുതന ടൗണിലേക്ക് ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിനെതിരെയാണ് തൊഴിലാളികള്‍ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.
പ്രളയം വലിയ രീതിയില്‍ ബാധിച്ച കുറിച്യാര്‍മലയിലെ നിരവധി കുടുംബങ്ങളാണ് എസ്റ്റേറ്റ് തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിയെന്ന കാരണത്താല്‍ മാനേജ്‌മെന്റിന്റെ പെട്ടന്നുള്ള തൊഴില്‍ നിഷേധ തീരുമാനത്തില്‍ 250 ഓളം തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായത്.ഇന്ന് ട്രേഡ് യൂണിയന്‍ നേതാക്കളും ലേബര്‍ ഓഫീസറുമായി യോഗം ചേരും. തുടര്‍ന്ന തൊഴിലാളികള്‍ക്കനുകൂലമായ തീരുമാനം ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് തൊഴിലാളികളുടെ തീരുമാനം.ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ നേതാവ് സുരേഷ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി വിനോദ് അധ്യക്ഷനായിരുന്നു.സി ഐ ടി യു ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കരുണന്‍, സി.മമ്മി, എം സൈദ് തുടങ്ങിയവര്‍ സംസാരിച്ചു