ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു
മാനന്തവാടി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി നടത്തുന്ന ഓണച്ചന്ത മാനന്തവാടി എരുമത്തെരുവില്‍ ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ.വി.മോഹനന്‍ ഓണചന്ത ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടര്‍ കെ.എം. വര്‍ക്കി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. മാനന്തവാടി മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ടി.ബിജു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആസിഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി തുളസീദാസ്.സംഘം ഡയറക്ടര്‍മാരായ കെ .എം അബ്ദുള്ള, കൃഷ്ണന്‍, പി .എസ്.സാലി വര്‍ഗ്ഗീസ് സംഘം സെക്രട്ടറി കെ.ജെ വിനോജ് എന്നിവര്‍ സംസാരിച്ചു