പ്രളയം; വീടുകളുടെ നാശനഷ്ട കണക്കെടുപ്പ് തുടങ്ങി

0

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ നാശനഷ്ട കണക്ക് വിലയിരുത്തുന്നതിനുളള ഫീല്‍ഡ്തല പരിശോധന ജില്ലയില്‍ തുടങ്ങി. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ്,സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.ടി വളണ്ടിയര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 96 ടീമുകളെയാണ് ജില്ലയിലെ വിവിധയിടങ്ങളിലെ പരിശോധനക്കായി നിയോഗിച്ചിട്ടുളളത്. മുപ്പത് ശതമാനത്തിന് മുകളില്‍ നാശനഷ്ടം നേരിട്ടെന്ന് സര്‍വെ സംഘം ശുപാര്‍ശ ചെയ്ത വീടുകളില്‍ തഹസില്‍ദാര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധന നടത്തും. പ്രളയബാധിത പ്രദേശത്തിന്റെ വാര്‍ഡ് തലത്തിലുളള വിസ്തൃതി കണക്കാക്കിയാണ് ടീമുകളെ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ഒരു ടീം ദിവസം ശരാശരി 10 വീടുകളും സമതലപ്രദേശത്ത് 20 വീടുകളും പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിവരശേഖരണം, പരിശോധന, ക്രോഡീകരണം എന്നിവക്കായി പ്രത്യേകം മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.വീടുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന തരത്തില്‍ ചിത്രവും ആപ്പില്‍ ശേഖരിക്കും.ജില്ലയില്‍ ഏകദേശം 472 വീടുകള്‍ പൂര്‍ണ്ണമായും 7230 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!