തിരുനെല്ലി അപ്പപാറയില്‍ മാന്‍വേട്ട ഒരാള്‍ അറസ്റ്റില്‍.

0

മാനിറച്ചിയും തോക്കും വാഹനവും വെടിമരുന്നും അമ്പും വില്ലും പിടികൂടി. അറസ്റ്റിലായത് തവിഞ്ഞാല്‍ വിമല നഗര്‍ ആലക്കാമുറ്റം രാമന്‍(46) എന്നയാള്‍. സംഘത്തില്‍ മറ്റ് ആറ് പേര്‍ കൂടിയുണ്ടെന്ന് അറസ്റ്റിലായ രാമന്‍. നാല് പേര്‍ തവിഞ്ഞാല്‍ സ്വദേശികളും ഒരാള്‍ തിരുനെല്ലി സ്വദേശിയും മറ്റൊരാള്‍ മാനന്തവാടി സ്വദേശിയും. പുള്ളിമാനിനെ വേട്ടയാടിയത് അപ്പപാറ ഷംഗുമൂല ആകൊല്ലി എസ്റ്റേറ്റിന് സമീപം വനത്തില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെ. സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനിലിന്റെ നേതൃത്വത്തില്‍ പട്രോളിംഗിനിടെ വെടിയൊച്ച കേട്ടതാണ് സംഘം വലയിലാവാന്‍ ഇടയായത്.

Leave A Reply

Your email address will not be published.

error: Content is protected !!