രാത്രിയാത്രാ നിരോധനം: സെപ്തംബര്‍ 5ന് ഉപവാസ സമരം

0

ദേശീയ പാത 766 ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സെപ്തംബര്‍ 5ന് ബത്തേരി വേദിയാകും.ജനങ്ങള്‍ തെരിവിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എന്‍.എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി പ്രതിഷേധ ഉപവാസ സമരം നടത്തുന്നത്.ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കുക ,പകല്‍ സമയങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ പ്രതിഷേധ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ സമരത്തില്‍ എം.പിമാരായ കെ.മുരളീധരന്‍ ,പി.കെ കുഞ്ഞാലിക്കുട്ടി ,എളമരം കരീം , ബി.ജെ.പി ദേശീയ കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കും. പ്രതിഷേധ സമരത്തില്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളും ,സാമൂഹിക സാംസ്‌കാരിക സംഘടനകളും ,വ്യാപാരികളും ,കുടുംബശ്രീ പ്രവര്‍ത്തകരും ,അടക്കം നിരവധി പേര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!