ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 159753 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും 61000 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 7 ന് ഉച്ചക്ക് 3.30 മണിക്ക് കല്‍പ്പറ്റ എം.സി. ഓഡിറ്റോറിയത്തില്‍ (ജിനചന്ദ്രഹാള്‍) നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ മുന്നോടിയായി കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ സനിത ജഗദീഷ്, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹാരിസ്, ടി മണി, കൗണ്‍സിലര്‍മാരായ കെ.ടി. ബാബു, വിനോദ്കുമാര്‍, ശോശാമ്മ വിപി. അജിബഷീര്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ പി.വാണിദാസ്, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രൊമോദ്, കല്‍പ്പറ്റ ടി.ഇ.ഒ ജംഷിദ് ചെമ്പന്‍തൊടിക എന്നിവര്‍ സംസാരിച്ചു.