പിരിമുറുക്കങ്ങള്‍ മാറി പ്രതീക്ഷയുടെ ചിരി തെളിഞ്ഞു
രണ്ടാം തവണയും പ്രളയം കവര്‍ന്നെടുത്ത പയ്യംമ്പള്ളി ചാലിഗദ്ദ കോളനിക്കാരുടെ മനസിന് ഉന്മേഷമേകി കെ.സി.വൈ.എം.മാനന്തവാടി രൂപതയും വയനാട് വിഷന്‍ ചാനലും.കോളനിയില്‍ സംഘടിപ്പിച്ച ഒരു ദിവസത്തെ ഓണാഘോഷവും ഓണസദ്യയും പുലികളിയും വടംവലിയുമെല്ലാം കൂട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസിക പിരിമുറുക്കം മാറി മനസില്‍ സന്തോഷത്തിന്റെ മാരിവില്‍ വിരിയിച്ചു..ഒ.ആര്‍.കേളു എം.എല്‍.എ. സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഘോഷ പരിപാടികളില്‍ പങ്കാളികളായി.
ദുരിതം വിധിച്ച ചലിഗദ്ദ കോളനിക്കോപ്പം ഒരു ഓണഘോഷം.മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയ പ്രളയത്തെ ചിരിച്ചു തോല്‍പ്പിക്കുകയായരുന്നു കെ.സി.വൈ.എം മാനന്തവാടി രൂപതയും വയനാടുവിഷനും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍. പ്രളയത്തില്‍ മറന്നു തുടങ്ങിയ സന്തോഷത്തെ തിരികെ പിടിക്കുകയാരുന്നു ലക്ഷ്യം. പ്രദേശ വാസികള്‍ക്ക് വേണ്ടി തിരുവാതിര,നാടന്‍ പാട്ട്, എന്നി പരിപാടികള്‍ കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ ഒരുക്കി. ഗതി മാറി ഒഴുകിയ പുഴ ജിവിതത്തില്‍ ദുരിതം വിതച്ചപ്പോള്‍ ദു:ഖങ്ങള്‍ക്ക് വിട നല്‍കി ചിരിച്ചും കളിച്ചും ഓണ വിരുന്നിന് കൈകോര്‍ത്തു. ചാലിഗദ്ദ കോളനിയില്‍ അതിജീവനത്തിന്റെ ചിരി പടര്‍ന്നപ്പോള്‍ ഓണാഘോഷത്തിന്റ ഭാഗമായി വടം വലി എന്നിങ്ങനെ വിവിധ ഇനം കളികള്‍ മനം മടുത്ത പ്രദേശ വാസികള്‍ക്ക് ആവേശമേകി. ജില്ലയിലെ പ്രളയം നാശം വിതച്ച പ്രദേശങ്ങളില്‍ ഒന്നായ ചാലിഗദ്ദ കോളനിയില്‍ പ്രതീക്ഷയുടെ ചിരികള്‍ തെളിയുന്നത് കാണാന്‍ കഴിഞ്ഞു. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് എബിന്‍ മുട്ടമ്പള്ളി, ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ ചിറക്കത്തോട്ടം, വയനാട് വിഷന്‍ എം.ഡി.ഏല്യാസ് പി.എം, ഡയറക്ടര്‍ കാസിം മേപ്പാടി തുടങ്ങി വൈധികരും സന്യാസ പ്രമുഖരും ചടങ്ങില്‍ പങ്കാളികളായി