ജില്ലയില്‍ സൗജന്യ വൈദ്യസഹായം നല്‍കും
ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ എ എം എ ഐ യുടെ നേതൃത്വത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍, ഐ എം എസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ജില്ലയില്‍ സൗജന്യ വൈദ്യസഹായം നല്‍കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃപ്പൂണിത്തറ ഗവ. ആയുര്‍വേദ കോളേജ്, കോഴിക്കോട് കെ എം സി ടി ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം പ്രകൃതി ദുരന്തത്തിനിരയായ പുത്തുമലയിലും പരിസര പ്രദേശങ്ങളിലും 1000 വീടുകള്‍ കേന്ദ്രീകരിച്ചാണ് വൈദ്യ സഹായം ലഭ്യമാക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ അടക്കം 120 പേരാണ് മേപ്പാടിയില്‍ എത്തുക. രോഗങ്ങള്‍ തടയുന്നതിനൊപ്പം രോഗപ്രതിരോധം വളര്‍ത്തി എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘം നേതൃത്വം നല്‍കുക.വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് റാസി, ഡോ.പി.എസ് ശ്രീകുമാര്‍, ഡോ.അമല്‍ വി. ജോസ്, ഡോ.രാജ് മോഹന്‍, ഡോ. ഷബീല്‍ ഇബ്രാഹിം, ഡോ. വിനോദ് ബാബു എന്നിവര്‍ പങ്കെടുത്തു