ദേശിയ പാത 766ലെരാത്രിയാത്രാ നിരോധനത്തിനെതിരെ പ്രമേയം പാസാക്കി ബത്തേരി നഗരസഭ കൗൺസിൽ യോഗം. രാത്രിയാത്രാ നിരോധനം നീക്കണമെന്നും പകൽ സമയങ്ങളിൽ നിരോധനം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രശ്നത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നുമാണ് പ്രമേയത്തിലുടെ നഗരസഭ കൗൺസിൽ അവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് രാത്രിയാത്ര പ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കിയത്.നിലവിൽ ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കണം. പകൽ സമയങ്ങളിലും ദേശിയ പാത 766-ൽ നിരോധനം ഏർപ്പെടുത്താനുള്ള നിക്കം ഉപേക്ഷിക്കുക.പ്രശ്നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് നഗരസഭ കൗൺസിൽ പ്രമേയത്തിലുടെ സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.ദേശിയ പാതയിൽ നിരോധനം ഏർപ്പെടുത്തിയാൽ വയനാട് ഒറ്റപെടുമെന്നും അയൽ സംസ്ഥാനങ്ങളിൽ എന്നും ഭക്ഷ്യവസ്തുക്കളും ജിവൻ രക്ഷാമരുന്നുകളും എത്തിക്കുന്നതിന് തടസ്സമാവുമെന്നും പ്രമേയത്തിൽ പറയുന്നു. നഗരസഭ ചെയർമാൻ റ്റി.എൽ സാബുവിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ജിഷാ ഷാജിയാണ് പ്രമേയം അവതരിപ്പിച്ചത്.പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളും നിരോധന നിക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തണമെന്നും ആവശ്യപ്പെട്ടു.