ജില്ലയിലെ പ്രളയം കവര്‍ന്ന 31 റോഡുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
കഴിഞ്ഞ വര്‍ഷം പ്രളയം കവര്‍ന്ന വയനാട് ജില്ലയിലെ 31 ഗ്രാമീണ റോഡുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് – റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ നന്നാക്കുക.ഇത്തരത്തില്‍ ജില്ലയിലെ 87.11 കി.മി റോഡാണ് നന്നാക്കുക. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മാനന്തവാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ റോഡുകള്‍ നവീകരിക്കുക. മാനന്തവാടി മണ്ഡലത്തില്‍ 15 റോഡുകള്‍, ഒരു പാലം ഒരു കല്‍വേര്‍ട്ട് എന്നിവ നിര്‍മ്മിക്കും. കല്‍പ്പറ്റ മണ്ഡലത്തില്‍ 14 റോഡുകളും, ബത്തേരി മണ്ഡലത്തില്‍ 2 റോഡും, ഒരു പാലവും പട്ടികയില്‍ ഉള്‍പ്പെടും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ പട്ടിക കിഫ്ബി വിദഗ്ദ സംഘം പരിശോധന നടത്തിയാണ് റോഡുകള്‍ തെരഞ്ഞെടുത്തത്. ഏറ്റവും കൂടുതല്‍ റോഡുകള്‍ നന്നാക്കുക മാനന്തവാടി മുന്‍സിപാലിറ്റി പരിധിയിലാണ്. ഇവിടെ 6 റോഡുകള്‍ നന്നാക്കും. തവിഞ്ഞാല്‍ പഞ്ചായത്തിലെ 41 ലെ മേലെ വരയാല്‍ പാലവും, പൂതാടി പഞ്ചായത്തിലെ വാകേരി പാലകുറ്റി പാലും നിര്‍മ്മിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ മാനദണ്ഡമനുസരിച്ച് എ കാറ്റഗരി വിഭാഗത്തില്‍ 15 റോഡുകളും, ബി കാറ്റഗറി വിഭാഗത്തില്‍ 7 റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.