താരമായി ദേവനന്ദ ഗോപകുമാർ
വയനാട് ജില്ല സി.ബി.എസ്.ഇ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിനും ,നാടോടി നൃത്തത്തിനും ഒന്നാം സമ്മാനവും കവിതാപാരായണത്തിന് രണ്ടാം സമ്മാനവും ബത്തേരി ഗ്രീൻ ഹിൽസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ ഗോപകുമാറിനു ലഭിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശി ശ്രീരാഗം ഗോപകുമാർ ,രജാശീ ദമ്പതികളുടെ മകളാണ് ദേവനന്ദ .കഴിഞ്ഞ പന്ത്രണ്ട് വർഷമായി അനിൽകുമാർ ,സഹേഷ് നൃത്ത അധ്യാപകരുടെ കീഴിൽ നൃത്തം അഭ്യസിച്ചുവരികയാണ്. മുൻ വർഷങ്ങളിൽ ഭരതനാട്യത്തിനും, നടോടി നൃത്തത്തിനും ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.