ആണ്ട് നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും സമാപിച്ചു

0

രണ്ട് ദിവസമായി നടന്നു വന്ന എടവക കല്ല്യാണത്തും പള്ളിക്കല്‍ മഖാം ആണ്ട് നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും സമാപിച്ചു. 23 ന് ജൂമുഅ നിസ്‌ക്കാരാനന്തരം നടന്ന മഖാം സിയാറത്തിന് ഖത്തീബ് ഉമര്‍ ഫൈസി ഇര്‍ഫാനി നേതൃത്വം നല്‍കി. തുടര്‍ന്ന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. 24 ന് അസര്‍ നിസ്‌കാരാനന്തരം നടന്ന ഖതമുല്‍ ഖുര്‍ആന്‍ ദുആയ്ക്ക് സമസ്ത കേന്ദ്ര മുഷവറക്ക് മെമ്പര്‍ ശൈഖുനാ വി.മൂസക്കോയ ഉസ്താദ് നേതൃത്വം നല്‍കി. മഗ്‌രിബ് നിസ്‌ക്കാരത്തിന് ശേഷം നടന്ന സ്വലാത്ത്, ദിക്റ് ദുആ മജ്ലിസിന് ഇര്‍ഫാനിയ കോളേജ് പ്രിന്‍സിപ്പാള്‍ ശൈഖുനാ ചപ്പാരപ്പടവ് അഹമദ് ഉസ്താദ് നേതൃത്വം നല്‍കി. ആണ്ട് നേര്‍ച്ചക്ക് മഹല്ല് പ്രസിഡന്റ് സി.എച്ച്.അബ്ദുറഹ്മാന്‍, സെക്രട്ടറി നൗഷാദ് മണ്ണാര്‍, ആണ്ടുനേര്‍ച്ച ചെയര്‍മാന്‍ നജീബ് മണ്ണാര്‍, കണ്‍വീനര്‍ കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!