നാളെ പുത്തുമലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തും. ഇനിയും കണ്ടെത്താനുള്ള മുത്തറത്തൊടിയില്‍ ഹംസയുടെ മകന്റെ ആവശ്യപ്രകാരം പുത്തുമലയില്‍ ജൂമാമസ്ജിദ് ഉണ്ടായിരുന്ന ഭാഗത്താണ് നാളെ തെരച്ചില്‍. ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് ഇന്നലെ മടങ്ങി. നാളെത്തെ തെരച്ചിലിലാണ് കണ്ടെത്താനുള്ള അഞ്ചുപേരെക്കുറിച്ച് ഇനി പ്രതീക്ഷ. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ആ അഞ്ചുപേര്‍ ഇനി ഹൃദയം പിളര്‍ക്കുന്ന ഓര്‍മ്മയാകും. പുത്തുമല നാച്ചിവീട്ടില്‍ അവറാന്‍, കണ്ണന്‍കാടന്‍ അബൂബക്കര്‍, എടക്കണ്ടത്തില്‍ നബീസ, സുവര്‍ണയില്‍ ഷൈല, മുത്താറത്തൊടി ഹംസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.