ജലനിധി നോക്കുകുത്തിയായി; പിലാച്ചാല്‍ കോളനിയില്‍ വെള്ളമില്ല

0

വെള്ളമുണ്ട പിലാച്ചാല്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നം, ലക്ഷങ്ങള്‍ മുടക്കിയ ജലനിധി പദ്ധതി നോക്കുകുത്തി ആയതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് വാര്‍ഡ് അംഗം വി.എസ്.കെ തങ്ങള്‍. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പിലാച്ചാല്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വാര്‍ഡംഗം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ജലനിധി പദ്ധതി തീര്‍ത്തും പരാജയമായിരുന്നു. ഇതുകാരണം പിലാച്ചാല്‍ കോളനിയില്‍ അടക്കം പലസ്ഥലങ്ങളിലും ഒരുതുള്ളി വെള്ളംപോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കോളനിയില്‍ മാത്രം 27 പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൊന്നിലും ഒരു തുള്ളിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. അധികൃതര്‍ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടാങ്കും പൈപ്പുകളും സ്ഥാപിച്ചിട്ടും കുടിവെള്ളം എത്തിക്കാന്‍ സാധിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!