നെയ്ത്ത് വ്യവസായ കേന്ദ്രം പുനരുദ്ധീകരിക്കണം

0

ആദിവാസികളുടെ ഉന്നമനത്തിനായി 1998ലാണ് അന്നത്തെ സ്ഥലം എം.എല്‍.എ രാഘവന്‍ മാസ്റ്ററുടെ പ്രത്യേക താല്പര്യപ്രകാരം പനമരം പഞ്ചായത്ത് ഏട്ടാം വാര്‍ഡ് അമ്മാനിയില്‍ ലക്ഷങ്ങള്‍ മുടക്കി നെയ്ത്ത് കേന്ദ്രം സ്ഥാപിച്ചത.് ഇതിന് ആവശ്യമായ ഉപകരണങ്ങളും അസംസ്‌ക്യത വസ്തുക്കളും ട്രൈബല്‍ വകുപ്പും നല്‍കി. പ്രവര്‍ത്തി ആരംഭിച്ചു 30തോളം ആദിവാസി തോഴിലാളികള്‍ ഇതില്‍ പണിയെടുത്തുവന്നിരുന്നു. 8 മാസത്തോളം ഇതിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. പെട്ടെന്നാണ് ഇതിന്റെ പ്രവര്‍ത്തനം നിലച്ചത.് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും മനേജ്‌മെന്റിന്റെ അഭാവം ഇതിന്റെ പ്രവര്‍ത്തിന്റെ താളം തെറ്റിച്ചു.വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഉപകരണങ്ങള്‍ നശിച്ചു. കെട്ടിടത്തിന്റെ പുറക് വശം ഇടിഞ്ഞ് താറുമാറായി കിടക്കുന്നു. ഇതില്‍ ജോലി ചെയ്ത ആദിവാസികളും വഴിയാധാരമായി. ഇത് ഉടനെ പുനരുദ്ധീകരിക്കണമെന്നാണ് ഇവിടുത്തെ നാട്ടുകാരും ആദിവാസി സമൂഹങ്ങളും പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!