വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി ചുണ്ടേലില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രദേശവാസികള്‍ വലിയ ആഹ്ലാദത്തിലാണ്. ചേലോട് എസ്റ്റേറ്റിന്റെ 50 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു വേണ്ടി ഏറ്റെടുക്കുന്നത്. പ്രകൃതിദുരന്ത സാധ്യത ഒന്നും തന്നെ ഇല്ലാത്ത നിരപ്പായ സ്ഥലമാണ് ഇതെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍.മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചുണ്ടേല്‍ ടൗണില്‍ വികസന വിപ്ലവം തന്നെ നടക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ചേലോട് എസ്റ്റേറ്റിന്റെ 50 ഏക്കര്‍ ഭൂമിയാണ് വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ദേശീയ പാതയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമി എന്തുകൊണ്ടും മെഡിക്കല്‍ കോളേജിന് അനുയോജ്യമെന്നാണ് സര്‍ക്കാറിന്റെ കണ്ടെത്തല്‍.ഏറെക്കുറെ നിരപ്പായ ഭൂമിയാണിത്. മെഡിക്കല്‍ കോളേജിന് ഭൂമി നല്‍കാന്‍ നാല് ഭൂവുടമകളാണ് തയ്യാറായിരുന്നത്. ഇതില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഭൂമി എന്നനിലയ്ക്കാണ് ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം കഴിഞ്ഞ പ്രളയത്തിനു ശേഷം വൈത്തിരി, പൊഴുതന തുടങ്ങിയ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കെട്ടിട നിര്‍മ്മാണത്തിനുള്ള നിയന്ത്രണ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് മെഡിക്കല്‍ കോളേജ് കെട്ടിട നിര്‍മ്മാണത്തിന് തടസ്സമാകുമോ എന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക്.
Sign in
Sign in
Recover your password.
A password will be e-mailed to you.