മുത്തങ്ങ ചെക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ എക്സൈസ് പിടികൂടി. ചീരാലില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം അങ്ങാടിപ്പുറ ആലിക്കല്‍ അജ്നാസ്(26)നെയാണ് എക്സൈസ് പിന്തുടര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകിട്ടാണ് സംഭവം.
എക്സൈസ് പറയന്നത് ഇങ്ങനെയാണ്, മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധന ിടെയാണ് മാരുതി വാഹനത്തില്‍ മൈസൂര്‍ ഭാഗത്തുനിന്നും അജ്നാസ് എത്തിയത്. തുടര്‍ന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജുവിനെ തട്ടിമാറ്റി വാഹനവുമായി ഇയാള്‍ കടന്നു. തുടര്‍ന്ന് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ബത്തേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറെ വിവരമറിയിക്കുകയും ഇവര്‍ ചീരാലിലെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ മൊബൈല്‍ കവറില്‍ നിന്നും 390 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ വാഹനവുമായി സഞ്ചരിച്ച വഴികളിലൂടെ പരിശോധന നടത്തുകയും എക്സൈസ് ഇന്‍സ്പെക്ടറും ഐബി ഉദ്യോഗസ്ഥരും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുഴയിറുമ്പില്‍ നിന്നും അജ്നാസ് ഉപേക്ഷിച്ചതായി പറയുന്ന കഞ്ചാവു കണ്ടെടുക്കുയുമായിരുന്നത്രേ. പിടിയിലായ അജ്നാസ് കുറ്റംസമ്മതിച്ചതായും എക്സൈസ് അധികൃതര്‍ അറിയിച്ചു. അജ്നാസ് തട്ടിമാറ്റിയപ്പോള്‍ നിലത്തുവീണ ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ഇദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജനാര്‍ദനന്‍, ഐബി ഇന്‍സ്പെക്ടര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും മറ്റും നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി
Sign in
Sign in
Recover your password.
A password will be e-mailed to you.